തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടത്തിപ്പില്‍ അവസാന വാക്ക് ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്റേതായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയും ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ അടക്കമുള്ള കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെല്ലാം ഇ.ശ്രീധരന്റെ പ്രാഗത്ഭ്യം കേരളം പൂര്‍ണ്ണമായും വിനിയോഗിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയ്ക്ക് ആഗോള ടെന്‍ഡര്‍ വിളിയ്ക്കുന്ന കാര്യത്തിലും അവസാന വാക്ക് ശ്രീധരന്റേതായിരിക്കും. വിവാദങ്ങളില്‍പ്പെട്ട് പദ്ധതി വൈകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ശ്രീധരന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം എല്ലാവര്‍ക്കും അറിയാം. നമുക്ക് ചില സ്വപ്‌നങ്ങളുണ്ട്. പക്ഷേ അവ സാക്ഷാത്ക്കരിക്കണമെങ്കില്‍ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ശ്രീധരനെപ്പോലെയുള്ളവരുടെ നേതൃത്വവും പങ്കാളിത്തവും വേണം. വിവാദമുണ്ടായപ്പോഴെ ശ്രീധരനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ജനവരി 12ന് ശ്രീധരനുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!