ടോക്കിയോ: ജപ്പാനിലെ തെക്കു കിഴക്കന്‍ ദ്വീപായ ഇസുവില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഉള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. രാവിലെ ഇന്ത്യന്‍ സമയം 10.57 നായിരുന്നു ഭൂചലനം.
ഭൂചലനത്തില്‍ സമുദ്രാന്തര്‍ ഭാഗത്ത് 370 കിലോ മീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി പറഞ്ഞു. ജപ്പാനില്‍ മാര്‍ച്ചിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും 20,000 പേര്‍ മരിച്ചിരുന്നു.

ഇന്തോനേഷ്യയില്‍ ഭൂകമ്പം; ആളപായമില്ല
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുമാത്ര ദ്വീപിന്റെ ആച്ചേ പ്രവശ്യയ്ക്ക് തെക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. തുടര്‍ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2004 ല്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശമാണ് സുമാത്ര.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!