തിരുവനന്തപ്പുരം: കേരളാ കോണ്‍ഗ്രസ് (ബി) യുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും, പാര്‍ട്ടി ചുമതലകളില്‍ നിന്നും മന്ത്രി കെ ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. കേരളാ കോണ്‍ഗ്രസ് ബി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയെയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെയും ഗണേഷ് കുമാര്‍ രാജി സന്നദ്ധത അറിയിച്ചു.
ഇന്നു നടന്ന കേരളാ കോണ്‍ഗ്രസ് ബി നേതൃയോഗത്തില്‍ ഗണേഷ് കുമാര്‍ വൈകിയായിരുന്നു എത്തിയത്. അപ്പോഴേക്കും പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പിള്ള പ്രഖ്യാപിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കപ്പെട്ട ഗണേഷ് ലിസ്റ്റില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഗണേഷ് പ്രസംഗിക്കുമ്പോള്‍ ബാലകൃഷ്ണ പിള്ള ഇറങ്ങിപ്പോയി. മറ്റ് അംഗങ്ങളോടും ഇറങ്ങി വരാന്‍ പിള്ള ആവശ്യപ്പെട്ടു. ഗണേഷ് പാര്‍ട്ടിയെ അനുസരിക്കുന്നില്ലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തനിക്ക് മത്സരിക്കാന്‍ പാര്‍ട്ടിയുടെ സഹായം വേണ്ടെന്നും, സ്വതന്ത്രനായി മത്സരിച്ചാലും ജയിക്കുമെന്നും ഗണേഷ് പറഞ്ഞു. ഗണേഷ് പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്നും ഗണേഷിന്റെ പ്രവൃത്തികളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!