കോഴിക്കോട്: ജില്ലാ ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് ആവശ്യക്കാരേറെ. വെള്ളിയാഴ്ച 3800 ചപ്പത്തിക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ജയിലില്‍ സ്ഥാപിച്ച ചപ്പാത്തി മെഷിനിലാണ് തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ 2000 ചപ്പാത്തികള്‍വരെ ഉണ്ടാക്കാന്‍ കഴിയുന്നതാണ് മെഷീന്‍. കഴിഞ്ഞ 15ാം തീയതി മുതലാണ് ജയിലിലെ ചപ്പാത്തി പൊതുവിപണിയില്‍ എത്തിച്ചത്. 30 ഗ്രാം തൂക്കമുള്ള ഗോതമ്പ് ചപ്പാത്തിക്ക് രണ്ടു രൂപ തോതിലാണ് ഈടാക്കുന്നത്.
വിവാഹപ്പാര്‍ട്ടികളും മറ്റുമാണ് ചപ്പാത്തിക്ക് കൂടുതലായി ഓര്‍ഡര്‍ നല്‍കുന്നതെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു. തിരുവനന്തപുരം, വിയ്യൂര്‍ ജയിലുകളില്‍നിന്ന് നേരത്തേ ചപ്പാത്തികള്‍ വിപണിയിലെത്തിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് കോഴിക്കോട് ജില്ലാ ജയിലിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. 2.75 ലക്ഷം ചെലവിട്ടാണ് ജയില്‍വകുപ്പ് ചപ്പാത്തി മെഷിന്‍ സ്ഥാപിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!