സമോവ: സമോവ എന്ന ദക്ഷിണ പസഫിക്കിലെ ചെറു ദ്വീപും ന്യൂസിലന്‍ഡിന്റെ അധീനതയിലുളള ടോക്കിലോവു ദ്വീപസമൂഹവും ലോകത്ത് അവസാനം പുതുവര്‍ഷം ആഘോഷിക്കുന്നവരുടെ പട്ടികയിലായിരുന്നു. എന്നാല്‍, ഇത്തവണ മുതല്‍ സമോവയും ടോക്കിലോവും പുതുവര്‍ഷം ഒരു ദിവസം നേരത്തെയാക്കി. അതായത്, ഡിസംബര്‍ 30 വേണ്ടെന്നുവച്ചു!
സമോവയും ടോക്കിലോവു ദ്വീപസമൂഹവും ഏഷ്യ-പസഫിക് സമയം സ്വീകരിച്ചതാണ് പുതുവര്‍ഷം നേരവത്തെയാവാന്‍ കാരണം. ഇവര്‍ അന്താരാഷ്ര്‌ടസമയ രേഖയുടെ പടിഞ്ഞാറേക്ക് മാറുകയാണ് ചെയ്‌തത്. ഡിസംബര്‍ 29ന് ഉറങ്ങാന്‍കിടന്ന ഇവിടത്തുകാര്‍ ഉണര്‍ന്നത് ഡിസംബര്‍ 31നാണ്! ഡിസംബര്‍ 30 എന്ന ദിവസം അവര്‍ക്ക് നഷ്‌ടമായി.
പസഫിക് സമുദ്രത്തിന്റെ നടുവിലൂടെ തെക്കുവടക്കായാണ് അന്താരാഷ്ര്‌ടസമയ രേഖ എന്ന സാങ്കല്‍പ്പിക രേഖ നീളുന്നത്. ഈ രേഖയ്‌ക്ക് ഇരുപുറവുമുളളവര്‍ തമ്മില്‍ ഒരു ദിവസത്തിന്റെ സമയവ്യത്യാസമാണുളളത്. അതായത് ഇന്ന് സമയരേഖയ്‌ക്ക് അപ്പുറത്തേക്ക് പോവുന്ന ആള്‍ ഇന്നലെ തന്നെ അങ്ങെത്തും! തിരിച്ച് വരുമ്പോള്‍ ഒരു ദിവസം നഷ്‌ടമാവുകയും ചെയ്യും.
സമോവക്കാര്‍ക്കും ടോക്കിലോവുകാര്‍ക്കും ചൈന അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളുമായാണ് വ്യാപാരബന്ധം . അതിനാല്‍ അവരുടെ സമയമേഖലയിലെത്താനാണ് ഈ മാറ്റം. ഈ രാജ്യങ്ങള്‍ വ്യാപാരത്തില്‍ അമേരിക്കയെ പരസ്യമായി തഴയുന്നതിന്റെ സൂചന കൂടിയാണിത്.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!