തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എഴുപത് വര്‍ഷം മുമ്പ് വരച്ച ചിത്രത്തിന് വില 5.10 ലക്ഷം രൂപ. തിരുവല്ല സ്വദേശികള്‍ക്ക് വേണ്ടി അഡ്വ.പ്രേംകുമാറാണ് ലളിതകലാ അക്കാദമിയില്‍ നിന്ന് ചിത്രങ്ങള്‍ ലേലത്തില്‍ വാങ്ങിയത്. കെ. കരുണാകരന്‍െറ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമിയാണ് ‘ലീഡര്‍’ വരച്ച രണ്ട്ചിത്രങ്ങള്‍ ലേലത്തിന് വെച്ചത്. തൃശൂരില്‍ ഒക്യുപേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചിത്രരചന പഠിക്കുന്ന സമയത്ത് വരച്ച ചിത്രങ്ങളാണിത്. ചിത്രകാരനും എടപ്പാള്‍ സ്വദേശിയുമായ ശേഖര്‍ അയ്യന്തോളാണ് ചിത്രം കണ്ടെത്തി അക്കാദമിയെ ഏല്‍പ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോഡലായിരുന്ന ഒരാളും തൃശൂരിലെ റിക്ഷാ വണ്ടിക്കാരനുമാണ് ചിത്രങ്ങളിലെ മാതൃകകള്‍.
രവിവര്‍മ ശൈലിയില്‍ എണ്ണച്ചായ മാതൃകയിലാണ്ചിത്രം വരച്ചത്. തൊണ്ണൂറുകളില്‍ ചിത്രകലാ പരിഷത്തിന്‍െറ പ്രദര്‍ശനത്തിനായി യാദൃച്ഛികമായാണ് ഇവ കണ്ടെത്തിയത്. കെ. കരുണാകരന്‍ എന്ന് മാത്രം എഴുതിയത് കണ്ട് ശേഖറും സുഹൃത്തും രാമനിലയത്തില്‍ ചെന്ന് കണ്ട് ലീഡറാണ് ചിത്രകാരനെന്ന് ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ചിത്രത്തില്‍ ഒപ്പിട്ടു. ഇവ പിന്നീട്ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസിന് കൈമാറി. തൈക്കാട് താജ് ഹോട്ടലില്‍ നടന്ന ലേലത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കെ.സി. ജോസഫ്, കരുണാകരന്‍െറ മകള്‍ പത്മജ, മരുമകന്‍ ഡോ.വേണുഗോപാല്‍, പീതാംബരക്കുറുപ്പ് എം.പി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, മുന്‍ എം.എല്‍.എ എം.വി മാണി എന്നിവരുംസംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!