ന്യൂദല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയാറെടുക്കുന്നതായ വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതേസമയം ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ്ശ്രമിക്കുന്നതെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ കാര്യമായ പരിഹാരമുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ അതിര്‍ത്തിയെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നുണ്ടെന്നും അത് ഉടന്‍ ഉണ്ടായേക്കുമെന്നുമുള്ള സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവനയോട് ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബ്രഹ്മപുത്ര നദിയിലെ വെള്ളം ഇന്ത്യയിലേക്ക് ഒഴുകുന്നത് ചൈന തടഞ്ഞ് വെച്ചിരിക്കുകയാണെന്ന മുലാമിന്റെ വാദത്തേയും പ്രധാനമന്ത്രി എതിര്‍ത്തു. അങ്ങിനെ സംഭവിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ചൈനീസ് ഭരണകൂടത്തിലെ ഉന്നതരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നല്ലബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
(courtesy:madhaymam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!