
ഓസ്‌ട്രേലിയ മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളിലെ വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികശ്രമം വേണ്ടിവരില്ലെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു. വിന്‍ഡോസിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് ഓണാക്കിയിട്ടാലേ എക്‌സ്‌പ്ലോറര്‍ സ്വയം അപ്‌ഡേറ്റ് ആകൂ.
വെബ്ബ് ബ്രൗസറുകള്‍ പോലെ സമയത്ത് അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്ട്‌വേറുകളെ ലാക്കാക്കിയാണ് ദുഷ്ടപ്രോഗ്രാമുകളിലേറെയും പടച്ചുവിടുന്നത്. അതിനാല്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണെന്ന് മൈക്രോസോഫ്ട് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ഫോക്‌സിന്റെയും കാര്യത്തിലെന്നപോലെ, നിശബ്ദമായ അപ്‌ഡേറ്റിങ് ആയിരിക്കും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും നടക്കുക. അലോസരമുണ്ടാക്കുന്ന സന്ദേശങ്ങളോ വിന്‍ഡോകളോ പ്രത്യക്ഷപ്പെടില്ല. യൂസര്‍ ഉപയോഗിക്കുന്നത് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക വഴി, ഇന്റര്‍നെറ്റ് സുരക്ഷ കൂടുതല്‍ ശക്തമാകും.
സമയത്ത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സോഫ്ട്‌വേറുകളെ മുന്നില്‍കണ്ടാണ് ദുഷ്ടപ്രോഗ്രാമുകളില്‍ നല്ലൊരു ഭാഗവും സൃഷ്ടിക്കപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ മൈക്രോസോഫ്ട് സെക്യൂരിറ്റി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വെബ്ബ് വിശകലന കമ്പനിയായ സ്റ്റാറ്റ്കൗണ്ടറിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത് മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ആഗോള ബ്രൗസര്‍ വിപണിയില്‍ 40.63 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നുവെന്നാണ്. 25.7 ശതമാനവുമായി ക്രോമും 25.23 ശതമാനവുമായി ഫയര്‍ഫോക്‌സുമാണ് പിന്നിലുള്ളത്.
(courtesy;mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!