ദുരൂഹ സാഹചര്യത്തില്‍ ഏഴുവര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ഥിയെ ഫേസ്ബുക് തിരിച്ചെത്തിച്ചു. നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടിയതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആഹ്ളാദം അടക്കാനായില്ല. വാണിമേല്‍ മയങ്ങിയില്‍ അബുവിന്‍െറയും സുലൈഖയുടെയും മകന് അര്‍ഷിദ് (22) ആണ് മടങ്ങിയെത്തിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ മകന്‍െറ പുനരാഗമനത്തില്‍ കുടുംബം അത്യാഹ്ളാദത്തിലാണ്. കൊല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന അര്ഷിദിന്െറ പ്രൊഫൈല്‍ സ്കൂള്‍ സഹപാഠിയായ സുഹൃത്തിന് ലഭിച്ചതാണ് വഴിത്തിരിവായത്. ഫേസ്ബുക്കില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ഇരുവരും ബന്ധപ്പെട്ടു. വീടുവിട്ടതിലുള്ള ഭയം കാരണമാണ് ഇതുവരെയായി ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്നതെന്ന് അര്‍ഷിദ് സുഹൃത്തിനോട് പറഞ്ഞു. കൂട്ടുകാരന്‍െറ നിരന്തരമായ അഭ്യര്‍ഥനയെതുടര്‍ന്ന് അര്‍ഷിദ് കൂട്ടുകാരന് നല്കിയ ഫോണ്‍ നമ്പറില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. പിന്നീട് കുടുംബാംഗങ്ങള്‍ അതിരുകളില്ലാത്ത ആഹ്ളാദത്തില്‍ കണ്ണീരണിഞ്ഞു. 2005 ജൂലൈയിലാണ് അര്‍ഷിദിനെ കാണാതായത്. വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറിയില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തിരോധാനം. പൊലീസും വീട്ടുകാരും നാടൊട്ടുക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നാടുവിട്ട അര്‍ഷിദ് ചെന്നൈയില്‍ ഫ്ളക്സ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഇതേ കമ്പനിയുടെ കൊല്‍ക്കത്ത ബ്രാഞ്ചിലായിരുന്നു ജോലിചെയ്തു വന്നിരുന്നത്. വ്യാഴാഴ്ച വടകര റെയില്‍വേ സ്റ്റേഷനിലെത്തിയ അര്‍ഷിദിനെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. മകന്‍െറ തിരിച്ചുവരവിന്‍െറ അമ്പരപ്പ് ഇപ്പോഴും രക്ഷിതാക്കളെ വിട്ടുമാറിയിട്ടില്ല. ആവടിമുക്കിലെ മാതാവിന്‍െറ വീട്ടിലാണ് അര്ഷിദിപ്പോള്. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും.
സംയുക്ത ഡയറിയും അക്കാദമിക മാസ്റ്റര്‍ പ്ലാനും
-
2023-24 അക്കാദമിക വർഷം കേരളത്തിലെ ഒന്നാം ക്ലാസുകളിൽ . ഒന്നാം ക്ലാസിലെ
വിജയാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് സർഗാത്മക ഡയറിയെഴുത്ത്
നിർ...
1 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!