ചെന്നൈ: ഒരു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള നിവേദനം ജയലളിത പ്രധാനമന്ത്രിക്ക് നല്‍കി. പ്രശ്‌നത്തിന് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജയലളിത തയാറായില്ല.
വൈകിട്ട് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ റോസയ്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 25ന് രാത്രി ഗിണ്ടിയില്‍ രാജ്ഭവനില്‍ അദ്ദേഹം താമസിക്കും. 26ന് രാവിലെ 10ന് മദ്രാസ് സര്‍വകലാശാലയില്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്‍മ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 10.45ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് തിരിക്കും. പ്രധാനമന്ത്രിക്ക് എതിരെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കരിങ്കൊടി കാണിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

(courtesy:mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!