ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. അനുകൂല സാഹചര്യമൊരുക്കിയാല്‍ ഇരുമുഖ്യമന്ത്രിമാരെയും ചര്‍ച്ചക്ക് വിളിക്കാമെന്നും ഇരുസംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് ആവശ്യപ്പെട്ടു. പുതിയ ഡാമിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം സംഘത്തെ അറിയിച്ചു.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഉച്ചക്ക് 12നായിരുന്നു സര്‍വകക്ഷിസംഘവുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 23 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പുറമെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, ഷിബുബേബിജോണ്‍, മറ്റ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, എന്‍.കെ. പ്രേമചന്ദ്രന്‍, എ.സി. ഷണ്‍മുഖദാസ്, വര്‍ഗീസ് ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, ജോണി നെല്ലൂര്‍, ബി.ജെ.പിയിലെ എ.എന്‍. രാധാകൃഷ്ണന്‍, എ.എന്‍. രാജന്‍ ബാബു, കെ.ആര്‍. അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി. തോമസ് എന്നിവരും സംഘത്തിലുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദശങ്ങളിലും മറ്റും തിങ്കളാഴ്ച വൈകിട്ട് വീണ്ടും ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് അടിയന്തരമായി പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍കക്ഷി സംഘം ദല്‍ഹിക്ക് പുറപ്പെട്ടത്.
(courtesy:madhayamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!