ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി തമിഴ്നാട് സര്‍ക്കാറിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സോണിയാഗാന്ധിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ചെന്നൈയില്‍ സംഘടിപ്പിച്ച കൂടങ്കുളം-മുല്ലപ്പെരിയാര്‍ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ചിദംബരം വിവാദ പ്രസ്താവന നടത്തിയത്. ഡാമിനെക്കുറിച്ച കേരള സര്‍ക്കാറിന്‍െറ ആശങ്ക ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം തമിഴ്നാടിനു വേണ്ടിയാണ് നിര്‍മിച്ചത്. അണക്കെട്ടിന്‍െറ സംരക്ഷണത്തില്‍ കേരളത്തിനുള്ള താല്‍പര്യം തമിഴ്നാടിനുമുണ്ട്. അണക്കെട്ടില്‍ 142 അടി വരെ ജലം സംഭരിക്കാമെന്നും പടിപടിയായി ജലനിരപ്പ് 152 അടിയായി ഉയര്‍ത്താമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്.
2000 വര്‍ഷം മുമ്പ് കരികാല ചോളന്‍ നിര്‍മിച്ച കല്ലണ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. അതുകൊണ്ട്, മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന കേരളത്തിന്‍െറ ആശങ്ക അനാവശ്യമാണ്. ഇത് സ്ഥിരമായ ആശങ്കയോ ഇടക്കാല ആശങ്കയോ അല്ല, ‘ഉപതെരഞ്ഞെടുപ്പ് ആശങ്ക’യാണ്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ആശങ്കയും ഇല്ലാതാവും -അദ്ദേഹം പരിഹസിച്ചു. വരുന്ന ഫെബ്രുവരി ആദ്യവാരമോ രണ്ടാം വാരമോ മൂന്ന് ജഡ്ജിമാരടങ്ങിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനുശേഷം തമിഴ്നാടിന് അനുകൂലമായ ഒരു നല്ല വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമെന്ന് വിശ്വാസമുണ്ട്. അതുകൊണ്ട് തമിഴ്-മലയാളി സഹോദരങ്ങള്‍ ഏറ്റുമുട്ടല്‍ സമീപനം ഒഴിവാക്കണം. ഇരു സംസ്ഥാനങ്ങളുമായുള്ള നല്ല ബന്ധം കാലങ്ങളോളം തുടരണം. കേരളത്തിലെ ചീഫ് സെക്രട്ടറി തമിഴ്നാട്ടുകാരനാണ്. തമിഴ്നാട്ടിലും മലയാളികള്‍ ചീഫ് സെക്രട്ടറിയായിട്ടുണ്ട്. കേരളത്തില്‍ തമിഴ്നാട്ടുകാരും തമിഴ്നാട്ടില്‍ മലയാളികളും ധാരാളമായി താമസിക്കുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാവരും വിവേകത്തോടെ പെരുമാറണം -ചിദംബരം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!