ചെന്നൈ: മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് വിവാഹിതനായി. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകള്‍ അമാല്‍ സൂഫിയയാണ് വധു. വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. യേശുദാസ്, സുരേഷ് ഗോപി, ശരത്കുമാര്, ഭാര്യ രാധിക, അര്ജുന്, ദിലീപ്, പ്രഭു, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന് ഹരിഹരന്, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍ മാധവന്, ഡി.എം.കെ. നിയമസഭാ കക്ഷി നേതാവ് എം.കെ. സ്റ്റാലിന് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 26ന് കൊച്ചിയില്‍ പ്രത്യേക വിരുന്ന് നടത്തും.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!