ShareThis
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റുപയോഗിക്കുന്നതിനുളള സംവിധാനമായി. വൈ ഫൈ സംവിധാനമുളള ലാപ് ടോപ്പോ, മൊബൈല്‍ഫോണോ ഉളളവര്‍ക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുക. ഇവരുടെ മൊബൈല്‍ ഫോണിലേക്കും ലാപ് ടോപ്പിലേക്കും ടെര്‍മിനലിനകത്തേക്ക് കടക്കുമ്പോള്‍ ഇന്‍റര്‍നെറ്റുപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ലഭ്യമാകും. ഉപയോഗപ്പെടുത്തുന്നവര്‍ അവരുടെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തണമെന്നുമാത്രം. ആദ്യഘട്ടമായി മൂന്ന് മാസത്തേക്ക് എത്ര സമയം വേണമെങ്കിലും സൗജന്യമായി ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്താം. പിന്നീട് പത്ത് മിനിറ്റുവരെ സൗജന്യമാക്കിയ ശേഷം പിന്നീടുളള സമയത്തിന് നിശ്ചിത തുക വീതം ഈടാക്കുവാനാണ് പരിഗണിക്കുന്നതെന്ന് വിമാനത്താവള എം.ഡി. വി.ജെ.കുര്യന്‍ അറിയിച്ചു.
(courtesy:madyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!