തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ പിഎസ്‌സി വീണ്ടും തള്ളി. 2011 ഡിസംബര്‍ 31ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണമെന്ന് ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അംഗീകരിച്ചില്ല. കമ്മീഷനില്‍ ചെയര്‍മാന്‍ ഒഴികെ 17 അംഗങ്ങളും എല്‍ഡിഎഫ് നോമിനികളാണ്. ലിസ്റ്റ് നീട്ടണമെന്ന് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അത് തള്ളിയിരുന്നു. തുടര്‍ന്നാണ് നീട്ടണമെന്ന ആവശ്യം വീണ്ടും സര്‍ക്കാര്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ തീരുമാനം രണ്ടാമതും തള്ളിയതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് നിയമപരമായി കഴിയില്ല. വിരമിക്കല്‍ തീയതി ഏകീകരണത്തിന്റെ സാഹചര്യത്തില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അതിനാല്‍ വിരമിക്കല്‍ നടക്കുന്നതുവരെ ലിസ്റ്റിന് കാലാവധി നീട്ടണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ രണ്ടുതവണ നീട്ടി നല്‍കിയ ലിസ്റ്റുകള്‍ വീണ്ടും നീട്ടുന്നത് ശരിയല്ലെന്ന നിലപാടാണ് പിഎസ്സി കൈക്കൊണ്ടത്. പുതിയ ലിസ്റ്റുകള്‍ തയാറാകുകയാണ്. ലിസ്റ്റ് നീട്ടുന്നത് ഈ ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കും. നിയമന നിരോധനമോ സമാനമായ സ്ഥിതിയോ നിലവിലില്ലെന്നും പിഎസ്‌സി പറയുന്നു.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!