ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്നു മുഴുനാമമുള്ള എ.ടി.എം. ഇന്ന് ബാങ്കിന്റെ തന്നെ ചെറുപതിപ്പായിക്കൊണ്ടിരിക്കുന്നു. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോ എന്നതിന് പകരം എ.ടി.എമ്മില്‍ പണമുണ്ടോയെന്നായി സാധാരണക്കാരുടെ പരസ്പരമുള്ള ചോദ്യം. വന്‍കിട ബാങ്കുകളെല്ലാം തന്നെ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് എ.ടി.എം. സേവനവും നല്‍കുന്നുണ്ട്. എ.ടി.എം ഉപയോഗം സംബന്ധിച്ച പല നിയമങ്ങളിലും റിസര്‍വ് ബാങ്ക് അടുത്തിടെ മാറ്റം വരുത്തി. ഇവ അറിഞ്ഞിരിക്കുന്നത് കീശ ചോരാതിരിക്കാന്‍ ഉപകരിക്കും. എ.ടി.എമ്മുകളെ വെറും പണം പിന്‍വലിക്കല്‍ സ്ഥാപനങ്ങളായി നിലനിര്‍ത്താതെ അവയിലൂടെ പല മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്ന തിരക്കിലാണ് ബാങ്കുകള്‍. സാധാരണക്കാരുടെ ബാങ്കിംഗ് ഇടപാടില്‍ അധികവും എ.ടി.എമ്മിലൂടെയാണ്. 2009 ഏപ്രിലിന് ശേഷം എ.ടി.എം ഇടപാടുകളില്‍ ഉണ്ടായ വര്‍ധന 106 ശതമാനമാണ്. എ.ടി.എം ഉപയോഗത്തില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഇതര ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോള്‍:
മറ്റ് എ.ടി.എമ്മുകളില്‍ പ്രതിമാസം സൗജന്യമായി നടത്താവുന്ന പരമാവധി ഇടപാടുകളുടെ എണ്ണം ജൂലൈ ഒന്ന് മുതല്‍ അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പണം പിന്‍വലിക്കുന്നതിനാണ് അഞ്ച് തവണ എന്ന പരിധി വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ എന്നിവ നടത്തിയാലും അത് ഒരു ഇടപാടായി പരിഗണിക്കും. അഞ്ച് തവണ കഴിഞ്ഞുള്ള ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കും.
വിവരങ്ങള്‍ എസ്.എം.എസ് വഴി
എ.ടി.എം. ഇടപാടുകള്‍ നടത്തുമ്പോള്‍ അവ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കണമെന്നും ജൂലൈ ഒന്ന് മുതല്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ മിക്ക ബാങ്കുകളും ഒരു നിശ്ചിത തുകയില്‍ കൂടുതലുള്ള ഇടപാടുകള്‍ മാത്രമേ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നുള്ളൂ.
എ.ടി.എം. ഇടപാടുകള്‍ നടത്തുമ്പോള്‍ അവ സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കണമെന്നും ജൂലൈ ഒന്ന് മുതല്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ മിക്ക ബാങ്കുകളും ഒരു നിശ്ചിത തുകയില്‍ കൂടുതലുള്ള ഇടപാടുകള്‍ മാത്രമേ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നുള്ളൂ.
ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം
എ.ടി.എം. മെഷീന്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തത് മൂലം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവക്ക് പരിഹാരമായി ഇത്തരം പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ടി.എം. ഇടപാട് സംബന്ധിച്ച് തെറ്റുപറ്റിയാല്‍ 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. ഓരോ ഇടപാടിനും പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ്.
ശ്രദ്ധിക്കുക
- ബാലന്‍സ് അന്വേഷണം ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നടത്താവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം അഞ്ചാണ്.
- മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക-10,000 രൂപ.
- ഇടപാടില്‍ തെറ്റ് പറ്റി അത് നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കാതിരുന്നാല്‍ ബാങ്ക് നല്‍കേണ്ട പ്രതിദിന പിഴ-100 രൂപ
- എ.ടി.എം. ഇടപാടിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് കണക്കില്‍ പെടാത്ത തുക കുറച്ചാല്‍ നഷ്ടപരിഹാരത്തിനായി 30 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം.
- (courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!