[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഡിസംബർ 24, 2011

സമയബന്ധിത സേവനം അവകാശം - Madhyamam !

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ മുതല്‍ പഞ്ചായത്തുകള്‍ വരെ സമയബന്ധിതമായ സേവനം പൗരന്‍െറ അവകാശമാക്കുന്ന സുപ്രധാന ബില്‍ പാര്‍ലമെന്‍റില്‍. സേവനം ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അര ലക്ഷം രൂപ വരെ പിഴയും അച്ചടക്ക നടപടിയും പരാതിക്കാരന് നഷ്ടപരിഹാരവും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. പരാതിയുമായി എത്തുന്നവര്‍ക്ക് പരമാവധി ഒരു മാസത്തിനകം അര്‍ഹതപ്പെട്ട സേവനമോ, അതിന് കഴിയാത്തതിന്‍െറ വിശദീകരണമോ ലഭ്യമാക്കാന്‍ ഓഫിസുകള്‍ നിയമപരമായി ബാധ്യസ്ഥമാണ്.
 ‘സമയബന്ധിത സാധന-സേവന ലഭ്യതാ, പരാതി പരിഹാര പൗരാവകാശ ബില്‍-2011’ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല വഹിക്കുന്ന പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. നിര്‍ദിഷ്ട ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ട സേവനാവകാശ രേഖയാണ് പ്രത്യേക ബില്ലായി കൊണ്ടുവന്നത്. ബില്‍ പ്രകാരം, സേവനാവകാശം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റവുമൊടുവില്‍ ചെല്ലുന്നത് ലോക്പാല്‍/ലോകായുക്തക്ക് മുന്നിലായിരിക്കും. ഇതിനു താഴെ, തെരഞ്ഞെടുപ്പു കമീഷണര്‍മാരുടെ പദവിയോടെ കേന്ദ്ര-സംസ്ഥാന തലത്തില്‍ പരാതി പരിഹാരത്തിന് വിപുല സംവിധാനം വരും.
ഓരോ ഓഫിസില്‍ നിന്നും ലഭ്യമാവുന്ന സാധന-സേവനങ്ങള്‍, അതിന് വേണ്ടിവരുന്ന സമയം, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിവരങ്ങള്‍ നിയമം പ്രാബല്യത്തില്‍ വന്ന് ആറു മാസത്തിനകം അതത് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കണം. ആവശ്യമെങ്കില്‍ കസ്റ്റമര്‍ കെയര്‍ സെന്‍റര്‍, കോള്‍ സെന്‍റര്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയ കൗണ്ടറുകള്‍ തുറക്കണം. പഞ്ചായത്തുതലം വരെയുള്ള ഓഫിസുകളില്‍ പരാതി പരിഹാരത്തിന് പ്രത്യേക ഓഫിസര്‍മാരെ ചുമതലപ്പെടുത്തണം. അര്‍ഹമായ സേവനം കിട്ടിയില്ളെങ്കില്‍ ഇവിടെയാണ് ആദ്യം ഗുണഭോക്താവ് സമീപിക്കേണ്ടത്. ഒരു മാസത്തിനകം പരാതി പരിഹരിക്കപ്പെട്ടുവെന്നോ, അതിന് കഴിയാത്ത സാഹചര്യം പരാതിക്കാരനെ ബോധ്യപ്പെടുത്തിയെന്നോ ഈ ഓഫിസര്‍ ഉറപ്പുവരുത്തണം. പരാതി അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ലഭ്യമായ തെളിവുകള്‍ കൂടി രേഖപ്പെടുത്തി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണം.
 കിട്ടിയ മറുപടി തൃപ്തികരമല്ളെങ്കില്‍ മേലധികാരിയേയും തുടര്‍ന്ന്, പരാതി പരിഹാര കമീഷനെയും സമീപിക്കാം. മുഖ്യ കമീഷണറുടെ നേതൃത്വത്തില്‍ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും വെവ്വേറെ കമീഷന്‍ രൂപവത്കരിക്കപ്പെടും. സേവനം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനും പരാതി പരാഹാര ഓഫിസര്‍ക്കും പിഴ വിധിക്കുന്നതും പരാതിക്കാരന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതും കമീഷനാണ്. 50,000 രൂപയില്‍ കവിയാത്ത ഈ തുക ശമ്പളത്തില്‍നിന്ന് പിടിക്കും. പരാതിയില്‍ രണ്ടു മാസത്തിനകം കമീഷന്‍ തീരുമാനമെടുക്കണം. ഇതിനെതിരെ ലോക്പാല്‍/ലോകായുക്തക്ക് അപ്പീല്‍ നല്‍കാം. രേഖകള്‍ പരിശോധിക്കാനും ബന്ധപ്പെട്ടവരെ വിസ്തരിക്കാനും അന്വേഷണം നടത്താനും കമീഷന് അധികാരമുണ്ട്. കേന്ദ്ര-സംസ്ഥാന കമീഷനുകളുടെ നടപടികളില്‍ കോടതികള്‍ക്ക് ഇടപെടാനാവില്ല. അതേസമയം, ചട്ടപ്രകാരം ഉത്തമവിശ്വാസത്തോടെ ഉദ്യോഗസ്ഥര്‍ ചെയ്ത കാര്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ പാടില്ല. ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥന് കഴിയണം. കുറ്റക്കാരനല്ളെന്ന് തെളിയിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥനു തന്നെ.
 പൗരാവകാശ രേഖ തെരഞ്ഞെടുക്കപ്പെട്ട ചില ഓഫിസുകളില്‍ ഇപ്പോള്‍തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായ ചുമതലയാക്കി മാറ്റുകയാണ് പുതിയ നിയമനിര്‍മാണം വഴി ചെയ്യുന്നത്. പരാതി പരിഹാരത്തിന് വ്യക്തമായ ഘടന രൂപപ്പെടുത്തുകയും ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത