ന്യൂഡല്‍ഹി: പെട്രോള്‍ വില നാളെ മുതല്‍ 2.25 രൂപ കൂടിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തില്‍ തീരുമാനം മാറ്റിവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടില്ലെങ്കില്‍ പുതുവര്‍ഷദിനമായ ഞായറാഴ്‌ചതന്നെ ജനങ്ങള്‍ക്കു സര്‍ക്കാരിന്റെ 'സമ്മാനം' ഉറപ്പിക്കാം.
രണ്ടാഴ്‌ച കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍വില പുതുക്കാറുണ്ടെങ്കിലും ഇക്കുറി പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം നടക്കുന്നതിനാല്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ടു നഷ്‌ടംസഹിച്ചു വില നിലനിര്‍ത്തുകയായിരുന്നെന്ന് എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു. ലിറ്ററിന് 1.90 രൂപ വരെ കൂട്ടണമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. സംസ്‌ഥാനനികുതികളടക്കം 2.28 രൂപ വരെയാകാം വിലവര്‍ധന.
സര്‍ക്കാരില്‍നിന്ന് അനൗദ്യോഗികമായ അനുമതി ലഭിച്ചശേഷം ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. അഞ്ചുസംസ്‌ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അനിശ്‌ചിതത്വമുണ്ടെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. ജനുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്‌ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. വില നിര്‍ണയിക്കാനുള്ള കമ്പനികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല എന്ന നിലപാടില്‍ത്തന്നെയാണു പെട്രോളിയം മന്ത്രാലയം.

(courtesy:indiaeveryday.in)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!