ആദ്യവര്‍ഷം ആറ് മാസം ഇളവ് തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം. സ്‌കൂളില്‍ ചേരാനുള്ള പ്രായം ഒരു വര്‍ഷം കൊണ്ട് ആറ് വയസ്സാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ആദ്യവര്‍ഷമെന്ന നിലയില്‍ ആറ് മാസത്തെ ഇളവ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കാം. ഇതോടെ അടുത്ത അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം അഞ്ചര വയസ്സായിരിക്കും. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഒന്നില്‍ ചേരാനുള്ള പ്രായം ആറാക്കികൃത്യപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുന്നതിനുള്ള പ്രായം ആറ് വയസ്സായി ഏകീകരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിനാല്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കേരളത്തിന് മാത്രമായി ഒഴിവാക്കാനാകില്ല. എന്നാല്‍ നിയമം നടപ്പാക്കുന്നതിന് ചട്ടം രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്....
(courtesy:mathrubhumi)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!