തിരുവനന്തപുരം: ഒടുവില്‍ പി.എസ്.സി റാങ്ക്ലിസ്റ്റ് ഏപ്രില്‍ 30 വരെ നീട്ടുന്നതിന് പി.എസ്.സി സമ്മതം മൂളി. രണ്ടു തവണ കമ്മീഷന് തള്ളിയ നിര്‍ദേശം മന്തിസഭ വീണ്ടും കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ച സാഹചര്യത്തിലാണ് 485 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിച്ചത്. 250 ലേറെ റാങ്ക്ലിസ്റ്റുകള് ഡിസംബര്‍ 31 ന് കാലാവധി കഴിയുകയാണ്. ഇവയുള്‍പ്പെടെയുള്ള ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ കമ്മീഷന്രണ്ടുതവണ തള്ളിയതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വീണ്ടും ശുപാര്‍ശ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ഇന്ന് നാല് മണിക്കുള്ളില്‍ പി.എസ്.സിയുടെ തീരുമാനമറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.
(courtesy;gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!