"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഉന്നതാധികാരസമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു !!

* ജലവിഭവവകുപ്പ് ചീഫ്എന്‍ജിനിയറെ അവഹേളിച്ചു
* കേരളം അഭിപ്രായം പറയുന്നത് വിലക്കി
* അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം
* ഒരു ജലനിര്‍ഗമന മാര്‍ഗംകൂടി കണ്ടെത്തണം

കുമളി: സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ വിദഗ്ദ്ധ സംഘത്തിന്റെ മുല്ലപ്പെരിയാ അണക്കെട്ടുപരിശോധന കേരളത്തിലെ ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. ഡാമിന്റെ നിയന്ത്രണം കൈയാളുന്ന തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നതുമാത്രം അംഗീകരിക്കുകയും കേരളത്തിലെ ഉദ്യോഗസ്ഥരെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് സംഘം വിലക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പരിശോധന ബഹിഷ്‌കരിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെ തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തിയ ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. തട്ടേ, വി.കെ. മേത്ത എന്നിവര്‍, അണക്കെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി. ലതികയോട് സംസാരിക്കാന്‍പാടില്ലെന്നു പറഞ്ഞ് അവഹേളിക്കുകയും വിലക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നതെല്ലാം അംഗീകരിച്ച് നീങ്ങുകയും ചെയ്തു.

വിദഗ്ദ്ധസമിതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് നടത്തിയ സോണിക് ടെസ്റ്റ് (ശബ്ദതരംഗങ്ങള്‍ കടത്തിവിട്ട് നടത്തിയ പരിശോധന) മൂന്ന്‌ബ്ലോക്കില്‍ നടത്തിയതായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു ബ്ലോക്കില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് രേഖകള്‍ കാട്ടി കേരളത്തിലെ ഉദ്യോഗസ്ഥര്‍ തെളിയിച്ചതാണ് ഡോ. തട്ടേയെ ചൊടിപ്പിച്ചത്.

കൂടുതല്‍ഐസോടോപ് ട്രെയ്‌സര്‍ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കേരളം ഉന്നതാധികാര സമിതിക്ക് കത്ത് നല്‍കിയകാര്യം മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എന്‍.കെ. പരമേശ്വരന്‍നായര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കത്തുകള്‍ താന്‍ കണ്ടിരുന്നുവെന്നും അത് പരിശോധിക്കാമെന്നും പറഞ്ഞ തട്ടേ, വിവിധ പരിശോധനകളെക്കുറിച്ച് കേരളത്തെ അറിയിക്കാത്തതെന്തന്ന ചോദ്യത്തിന് അടുത്ത കമ്മിറ്റി വരുമ്പോള്‍ അറിയിക്കാമെന്ന് ലാഘവബുദ്ധിയോടെ മറുപടി പറയുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിന്റെ ചീഫ് എന്‍ജിനിയറോട് മിണ്ടരുതെന്ന് നിര്‍ദേശം നല്‍കിയത്.

അണക്കെട്ടില്‍ ഡാം സേഫ്റ്റി ഗൈഡ്‌ലൈന്‍ ഉടനടി നടപ്പാക്കാന്‍ പറഞ്ഞ സമിതിയംഗങ്ങള്‍ എര്‍ത്ത്ഡാമിലെ മരങ്ങള്‍ വെട്ടിമാറ്റുക, ഡാമിന്റെ മുകളിലെ തേപ്പുകള്‍ അടര്‍ന്നത് നന്നാക്കുക, ബേബി ഡാമിലെ പൊളിഞ്ഞ ഭാഗങ്ങള്‍ അടയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തമിഴ്‌നാടിന് നല്‍കി.

ഇത്തരം നിര്‍മാണജോലികള്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനുശേഷം മാത്രം മതിയെന്ന് സുപ്രിംകോടതി വിധിയുള്ളതാണെന്ന് കേരളം ചൂണ്ടിക്കാട്ടിയതിന് തങ്ങള്‍ക്കറിയില്ല എന്നായിരുന്നു സംഘത്തിന്റെ മറുപടി.

അണക്കെട്ടില്‍ ഒരു ജലനിര്‍ഗമന മാര്‍ഗംകൂടി കണ്ടെത്തുന്നതിനായി പഠനം നടത്തണമെന്നും തേക്കടി തടാകത്തിലെ എല്ലാ കുറ്റികളും നീക്കംചെയ്യണമെന്നും നിര്‍ദേശിച്ച ഇവര്‍ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിയും താഴ്ത്തിയും അതിന്റെ കാര്യക്ഷമത പരിശോധിച്ചു.
ഡാമില്‍നിന്ന് വള്ളക്കടവിലേയ്ക്കുള്ള റോഡ് അടിയന്തരമായി നന്നാക്കുകയും വേണം. ഇത്തരം നിര്‍മാണത്തിനായി വനംവകുപ്പിന്റെ അനുവാദം തേടുവാനും ആരാണ് അനുവാദം നല്‍കാത്തതെന്ന് തങ്ങളെ അറിയിക്കണമെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥരോട് ഡോ. തട്ടേയും വി.കെ. മേത്തയും നിര്‍ദേശിച്ചു.

2010 നവംബറില്‍ സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് നിലവിലുള്ള അവസ്ഥ തുടരാനാണ് നിര്‍ദേശം നല്‍കിയതെന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോഴും മറുപടി പ്രതികൂലമായിരുന്നു.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത