കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാ. പുതിയ വീസയ്ക്കും ഇഖാമ (താമസാനുമതി) പുതുക്കലിനുമുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും. സാമൂഹികതൊഴില്‍ മന്ത്രാലയത്തെ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുമായി കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചാണു പുതിയ സംവിധാനം കൊണ്ടുവരുന്നത്.
സാമൂഹികതൊഴില്‍ മന്ത്രാലയത്തില്‍ നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിലും മറ്റും പരിഗണിച്ച ശേഷമാണു വീസ അനുവദിക്കുന്നത്.

(courtesy:)
കുവൈത്ത് വിസാ നിയമം കര്‍ശനമാക്കി (13-01-2010)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് ഉത്തരവിറക്കി. വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി രാജ്യത്തേയ്ക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസിക്കുന്ന രാജ്യത്തു നിന്നുള്ള പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു തരത്തിലുള്ള വിസയും അനുവദിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം.
കുവൈത്തിലെത്തുന്നവര്‍ ഇനി ഏത് രാജ്യത്തു നിന്നാണോ വരുന്നത് ആ രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്ത് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ കേണല്‍ തലാല്‍ ഇബ്രാഹിം മറാഫി പറഞ്ഞു.
രാജ്യത്തിന്‍റെ പൊതുസുരക്ഷ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതെന്ന് മറാഫി പറഞ്ഞു. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വിവരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് മാസത്തില്‍ കുറഞ്ഞ സമയപരിധിക്കുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് വിസ ഇഷ്യൂ ചെയ്തതിന് ശേഷമുള്ള തീയതിയിലുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ജോലിക്കെത്തുന്നവരും വ്യാപാരത്തിനായി എത്തുന്നവരും സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസയിലെത്തുന്നവരുമെല്ലാം തന്നെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. മറ്റ് രാജ്യങ്ങളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ശുപാര്‍ശചെയ്തു.
കുവൈത്തിലേക്കുള്ള മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി റാഫിദ് അല്‍-ഹസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വര്‍ക്‌ഷോപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് വിസാ നിയമം കര്‍ശനമാക്കി (13-01-2010)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് ഉത്തരവിറക്കി. വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി രാജ്യത്തേയ്ക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസിക്കുന്ന രാജ്യത്തു നിന്നുള്ള പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു തരത്തിലുള്ള വിസയും അനുവദിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം.
കുവൈത്തിലെത്തുന്നവര്‍ ഇനി ഏത് രാജ്യത്തു നിന്നാണോ വരുന്നത് ആ രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്ത് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ കേണല്‍ തലാല്‍ ഇബ്രാഹിം മറാഫി പറഞ്ഞു.
രാജ്യത്തിന്‍റെ പൊതുസുരക്ഷ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതെന്ന് മറാഫി പറഞ്ഞു. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വിവരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് മാസത്തില്‍ കുറഞ്ഞ സമയപരിധിക്കുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് വിസ ഇഷ്യൂ ചെയ്തതിന് ശേഷമുള്ള തീയതിയിലുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ജോലിക്കെത്തുന്നവരും വ്യാപാരത്തിനായി എത്തുന്നവരും സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസയിലെത്തുന്നവരുമെല്ലാം തന്നെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. മറ്റ് രാജ്യങ്ങളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ശുപാര്‍ശചെയ്തു.
കുവൈത്തിലേക്കുള്ള മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി റാഫിദ് അല്‍-ഹസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വര്‍ക്‌ഷോപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!