ന്യൂഡല്‍ഹി: റഷ്യയില്‍ ഭഗവത്ഗീത നിരോധിച്ചതിനെ ചൊല്ലി ലോക്സഭയില്‍ ബി.ജെ.പി അംഗങ്ങളുടെ ബഹളം. ഇതേ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ പരാമര്‍ത്തെ ചൊല്ലി കേരളത്തില്‍ നിന്നുള്ള എം.ബി രാജേഷും പി.കെ ബിജുവും സഭയില്‍ ബഹളം വച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രശ്നം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് എന്‍.ബാലഗോപാലും അറിയിച്ചു.
(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!