ലാപ്‌ടോപും സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റുമെല്ലാം ഇടക്കിടെ ചാര്‍ജ്ജ് ചെയ്യുക എല്ലായ്‌പോഴും എളുപ്പമാകില്ല. ദൂരയാത്രക്കിടയിലോ മറ്റോ ചാര്‍ജ്ജിംഗിന് സൗകര്യം ലഭിച്ചില്ലെങ്കില്‍ ഈ ഉത്പന്നങ്ങളെല്ലാം കണ്ണടക്കും. എന്നാല്‍ വരുംഭാവിയില്‍ തന്നെ ഇതിന് വലിയൊരു പരിഹാരമാകുമെന്നാണ് ആപ്പിളിന്റെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഹൈഡ്രജനില്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങള്‍ ഇപ്പോഴെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകളോളം ഒറ്റ ചാര്‍ജ്ജിംഗിലൂടെ നിലനില്‍ക്കാന്‍ ഹൈഡ്രജന്‍ ബാറ്ററി സെല്ലുകള്‍ക്കാകുമെന്നും കമ്പനി അറിയിച്ചു.
ഭാരം കൂടിയതും വലുതുമായ ബാറ്ററി കട്ടകളെ ഒഴിവാക്കുകയെന്ന ആശയവുമായി ആപ്പിള്‍ യുഎസ് പേറ്റന്റ് ആന്‍ഖ് ട്രേഡ് മാര്‍ക്ക് ഓഫീസില്‍ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആപ്പിള്‍ വികസിപ്പിച്ചെടുക്കുന്ന ഹൈഡ്രജന്‍ ഇന്ധന സെല്ലിന് ഹൈഡ്രജനെ ഇലക്ട്രിക്കല്‍ ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കുന്നതോടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുക. ബാറ്ററികളേക്കാള്‍ ചെറുതും കനം കുറഞ്ഞതുമാകും ഹൈഡ്രജന്‍ ഫ്യവല്‍ സെല്‍.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!