കോഴിക്കോട്: താരസുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ഇന്ന് രാവിലെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ബഹ്റൈനില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്തയാണ് വരന്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങിന് പ്രവേശനമുണ്ടായിരുന്നുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ നവംബര്‍ 11നായിരുന്നു വിവാഹനിശ്ചയം. മൂവാറ്റുപുഴ വാളകം കന്നയ്ക്കാല്‍ എടോട്ട് വീട്ടില്‍ പത്മനാഭ കര്‍ത്തയുടേയും കന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര വീട്ടില്‍ ഗീതയുടേയും മകനാണ് പ്രജിത്ത്. ബഹ്‌റൈനിലെ സ്‌കൂളില്‍ ഇരുവരും സഹപാഠികളായിരുന്നു.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!