നെടുമ്പാശേരി: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനുളള നിര്‍മ്മാണ കരാര്‍ ആറു മാസത്തിനുളളില്‍ ക്ഷണിക്കും. കരാര്‍ ക്ഷണിക്കുന്നതുള്‍പെടെയുളള നടപടികള്‍ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീറിന്റെ നേതൃത്വത്തിലുളള സംഘം ബുധനാഴ്ച വിമാനത്താവളം നിര്‍മ്മിക്കുന്നതിനുളള സ്ഥലം പരിശോധിച്ചു. പരിശോധന വ്യാഴാഴ്ചയും തുടരും. നിലവില്‍ വിമാനത്താവളത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദമായ പംനങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കുവാനാണ് തീരുമാനം.
വിമാനത്താവളത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, കേന്ദ്ര പരിസ്ഥിതി പ്രതിരോധ മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നിയമപരമായ അനുമതിയും അംഗീകാരവും നേടിയെടുക്കുന്നതും മറ്റും കൊച്ചി വിമാനത്താവള കമ്പനിയായിരിക്കും.
വ്യോമ ഗതാഗത സാധ്യതകളും, ചരക്ക് നീക്കവും, വിനോദ സഞ്ചാര സാധ്യതകളുംവാണിജ്യാടിസ്ഥാനത്തിലുളള ഭൂവിനിയോഗ സാധ്യതകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള കെട്ടിടത്തിന്റേയും അനുബന്ധ കെട്ടുടങ്ങളുടേയും രൂപകല്‍പ്പന ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ തയ്യാറാക്കും. ഇവയ്ക്കു വേണ്ടതായ എസ്റ്റിമേറ്റും കണക്കാക്കും.
സംസ്ഥാന വ്യോമയാന ചുമതലയുളള മന്ത്രി കെ.ബാബുവും വിമാനത്താവള കമ്പനി എം.ഡി. വി.ജെ.കുര്യനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി കണ്‍സള്‍ട്ടന്‍സി ചുമതലയേറ്റെടുത്തത്.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!