ജിസാന്: കുടുംബ സന്ദര്സന വില നല്കുന്നതിനുള്ള നിബന്ധനകളില് സൗദി അറേബ്യ ഇളവ് വരുത്തി. പുതിയ തീരുമാനപ്രകാരം എല്ലാവിധ പ്രൊഫഷന് രേഖപ്പെടുത്തിയ വിസകളിലും സന്ദര്ശന വിസ ലഭിയ്ക്കും. ഇതുവരെ പ്രത്യേക പ്രൊഫഷനിലുള്ളവര്ക്ക് മാത്രമേ സന്ദര്ശക വിസ ലഭിച്ചിരുന്നുള്ളു. അടുത്ത കിരീടാവകാശി സുല്ത്താന് രാജകുമാരന് ദീര്ഘനാളത്തെ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില് അപേക്ഷ സമര്പ്പിച്ചതിന്റെ പകര്പ്പില് സ്പോണ്സറുടേയോ സ്ഥാപനത്തിന്റെയോ സീലും ഒപ്പും പതിച്ച് ചേംബര് ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ഇഖാമയുടെ പകര്പ്പും വിദേശകാര്യമന്ത്രാലയത്തിന് നല്കിയാല് രണ്ടോ മൂന്നോ ദിവസത്തിനുള്ളില് വിസ ലഭിയ്ക്കും. ഇന്റര്നെറ്റില് നിന്നും വിസയുടെ പ്രിന്റ് എടുക്കാനും സൗകര്യമുണ്ട്. പാസ്പോര്ട്ടും വിസയുടെ പകര്പ്പും അതതു കോണ്സുലേറ്റില് സമര്പ്പിക്കുന്നവര്ക്ക് അതോടെ സൗദിയിലേയ്ക്കുള്ള പ്രവേശന വിസ സ്റ്റാമ്പ് ചെയ്ത് കിട്ടും.
ശാസ്ത്ര ക്വിസ്സിൽ രണ്ടാം സ്ഥാനം
-
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ തിരുവനന്തപുരം ജില്ലാതല *ശാസ്ത്ര ക്വിസ്സിൽ
രണ്ടാം സ്ഥാനം*, ( 5000/- രൂപ ക്യാഷ് പ്രൈസ് ) നേടിയ കരിപ്പൂർ ജി എച്ച്എസിലെ
വൈഷ്ണവ...
5 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!