[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഡിസംബർ 31, 2011

തമിഴ് ജനത സുരക്ഷിതര്‍: കരുണാനിധിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത് !!

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയവരുള്‍പ്പെടെ കേരളത്തിലുള്ള തമിഴ്‌നാട്ടുകാര്‍  സുരക്ഷിതമാണെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിനു വിരുദ്ധമായി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ തമിഴരുടെ സുരക്ഷയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കരുണാനിധി അടുത്തയിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.

കേരളത്തിലുള്ള തമിഴ് ജനത പൂര്‍ണസുരക്ഷിതരാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കേരളത്തില്‍ വ്യാപകമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അത് തമിഴര്‍ക്കോ തമിഴ്‌നാട് സര്‍ക്കാരിനോ എതിരായ വികാരമായി ഒരിക്കലും വളര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിനുള്ള ആശങ്ക അകറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണു കേരളത്തിന്റെ നിലപാട്. എന്നാല്‍  തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ മലയാളികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമ ണങ്ങളുണ്ടാകുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് അവിടെ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും തിരികെ പോരേണ്ടി വന്നിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയകക്ഷിയുടെ ഉന്നതനായ നേതാവെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടണമെന്നു മുഖ്യമന്ത്രി കരുണാനിധിയോടാവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിനാളുകള്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെച്ചൊല്ലി കടുത്ത ആശങ്കയില്‍ കഴിയുമ്പോള്‍ പുതിയ അണക്കെട്ടു തന്നെയാണ് പരിഹാരമാര്‍ഗമെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അളവില്‍ തമിഴ്‌നാടിന് വെള്ളം തുടര്‍ന്ന് ലഭിക്കാനും ഇതുതന്നെയാണ് മാര്‍ഗം. രണ്ടു സംസ്ഥാനങ്ങളും ജനതകളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹൃദം അതേപടി നിലനിര്‍ത്തുന്നതിനും കേരളത്തിന് സുരക്ഷിതത്വവും തമിഴ്‌നാടിന് വെള്ളവും ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിഹാരം രൂപപ്പെടുത്തുന്നതിനും കരുണാനിധിയെ പോലെ ഉന്നതശീര്‍ഷനായ നേതാവ് തന്റെ രാഷ്ടതന്ത്രജ്ഞതയും പരിചയ സമ്പത്തും ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കത്തില്‍ പ്രത്യാശിച്ചു.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത