ബീജിംഗ്: ചൈന ലോകത്തിലെ ഏറ്റവും ഉയരമുള്ള വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ടിബറ്റിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 4,436 മീറ്റര്‍ ഉയരത്തില്‍ വിമാനത്താവളം നിര്‍മിക്കുവാനാണ് പദ്ധതി. ടിബറ്റിലെ ബമ്ദാ വിമാനത്താവളമാണ് നിലവില്‍ ഏറ്റവും ഉയരംകൂടിയ വിമാനത്താവളം. 102 മീറ്ററാണ് ഇതിന്റെ ഉയരമെന്ന് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 660 ഏക്കറിലായിരിക്കും വിമാനത്താവളം നിലനില്‍ക്കുക.
285 ലക്ഷം ഡോളര്‍ നിര്‍മാണച്ചെലവുകള്‍ക്കാവശ്യമായി വരുമെന്ന് ചൈനയിലെ വ്യോമമേഖലാ അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷമായിരിക്കും നിര്‍മാണ കാലയളവ്. ടിബറ്റിലെ പ്രധാന നഗരങ്ങളേയും രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രാദേശിക വ്യോമമേഖലാ അധികൃതര്‍ പറഞ്ഞു.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!