മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ അത് നഷ്ടപ്പെട്ടുപോകുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എവിടെയെങ്കിലും മറന്നുവെക്കുകയോ അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിച്ചെടുക്കുകയോ ചെയ്യുന്ന മൊബൈല്‍ ഫോണുകളുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് അവ നഷ്ടപ്പെടുന്നത് വിഷമമാണെങ്കിലും അതിലേറെ പലരേയും ആശങ്കയിലാഴ്ത്തുന്നത് ഈ ഫോണുകള്‍ തെറ്റായ കൈകളിലെത്തി അവ ദുരുപയോഗം ചെയ്യുമോ എന്ന കാര്യത്തിലാണ്. ധാരാളം ഡാറ്റകളും മറ്റും സ്റ്റോര്‍ ചെയ്യുന്ന ഫോണുകളും മറ്റും കിട്ടിയാല്‍ ഡാറ്റകളെ ഉപയോഗിക്കുകയും അതേ പോലെ അതില്‍ നിന്ന് നിയമലംഘനങ്ങളായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന സംഭവങ്ങളും വിരളമല്ല. ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ മൊബൈല്‍ സേവനദാതാക്കളെ അക്കാര്യം അറിയിച്ച് സിം ബ്ലോക്ക് ചെയ്യാറുണ്ട്. പക്ഷെ ഫോണ്‍ ബ്ലോക്ക് ചെയ്യുക അല്പം പ്രയാസമുള്ള കാര്യമാണ്.
എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ നഷ്ടമാകുന്ന ഫോണുകളെ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ആരായുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇങ്ങനെ ചെയ്താല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകും എന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ ഉപയോഗിച്ചാകും ഫോണുകള്‍ ബ്ലോക്ക് ചെയ്യുക.
ഇത് സംബന്ധിച്ച ബില്‍ ശിപാര്‍ശ ട്രായ് അടുത്ത മാസം അവതരിപ്പിച്ചേക്കും. 2004ല്‍ ഇത്തരമൊരു ആലോചന ഉണ്ടായിരുന്നെങ്കിലും അന്ന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ മിക്ക കമ്പനികളുടേയും കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ആ സ്ഥിതിക്ക് ഏറെ മാറ്റം വന്ന സാഹചര്യം ഇത് വിജയകരമായി പാലിക്കാനാകുമെന്നാണ് പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!