വെയറബിള്‍ ടെക്‌നോളജി (ശരീരത്തില്‍ ധരിക്കാവുന്ന തരത്തില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതി) രംഗത്ത് മികച്ച ഭാവി പ്രതീക്ഷിച്ചുകൊണ്ട് പ്രമുഖ ടെക് കമ്പനികളായ ആപ്പിളും ഗൂഗിളും രംഗത്തെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ സ്വകാര്യ ഗൂഗിള്‍ എക്‌സ് ലാബിലെ ഗവേഷകര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണിലേക്ക് ഡാറ്റകള്‍ അയക്കാന്‍ സാധിക്കുന്ന വെയറബിള്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ഉടമസ്ഥതയിലുള്ള ബിറ്റ്‌സ് എന്ന ടെക്‌നോളജി ബ്ലോഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൈത്തണ്ടയില്‍ കെട്ടാവുന്ന ഐപോഡാണ് ആപ്പിള്‍ ലാബില്‍ വളരുന്ന പ്രധാന വെയറബിള്‍ ഡിവൈസ് എന്നാണ് ബ്ലോഗ് സൂചന നല്‍കുന്നത്. ആപ്പിളിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറായ സിരിയുടെ പിന്തുണയോടെയാകും ഈ ഉത്പന്നത്തിന്റെ നിര്‍മ്മാണം.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!