സംസ്ഥാനത്തെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്താന്‍ സ്‌കൂള്‍തലത്തില്‍ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചൊവ്വാഴ്ച ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഫോമില്‍ ഡാറ്റ എന്‍ട്രി നടത്തും. ഫോമുകള്‍ അതത് സ്‌കൂള്‍ അധികൃതര്‍ ഡിഇഒ ഓഫീസുകളില്‍ നിന്ന് സ്വീകരിച്ച് ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി ജനുവരി 31നകം സ്‌കൂള്‍ തലത്തില്‍ നടത്തണം. ക്ലാസ് ടീച്ചര്‍ക്കാണ് നേതൃത്വം.
ഡാറ്റ എന്‍ട്രി നടത്തുന്നതിനും പരിശോധനക്കുമായി ഫോമിന് രണ്ടുരൂപ നിരക്കില്‍ ഐടി@സ്‌കൂള്‍ പ്രൊജക്ട് അനുവദിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസ് പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രോഗസ് റിപോര്‍ട്ട് തുടങ്ങിയവ സമ്പൂര്‍ണയിലൂടെയാണ് നടത്തേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!