റിയാദ്: സ്വദേശി സ്ത്രീകളെ ഷോപ്പുകളില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. ഇതനുസരിച്ച് ജോലി സമയം പ്രതിദിനം എട്ടു മണിക്കൂറും ആഴ്ചയില്‍ ഒരുദിവസം ഒഴിവും ലഭിക്കും.ഇതുപ്രകാരം വര്‍ഷത്തില്‍ 21 ഒഴിവ് ദിനങ്ങള്‍ അവര്‍ക്ക് ലഭിക്കും. ഇതോടെ ഈ വിഷയത്തില്‍ തൊഴിലുടമയുടെയും അന്വേഷകയുടെയും ഇടയില്‍ നിലനിന്നിരുന്ന അവ്യക്തതകള്‍ നീങ്ങും.
സ്ത്രീകളുടെ സ്വകാര്യ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളില്‍ അടുത്ത മാസം നാലു മുതലാണ് സ്ത്രീകളെ ജോലിക്ക് നിയമിച്ച് തുടങ്ങേണ്ടത്. തൊഴിലാളിക്ക് നല്‍കേണ്ട കുറഞ്ഞ വേതനം 3000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.ആദ്യത്തെ മൂന്ന് വര്‍ഷം വേതനത്തിന്‍െറ പകുതി മാനവ വിഭവശേഷി വകുപ്പില്‍ നിന്നാണ് നല്‍കുക. തൊഴില്‍ കരാറില്‍ കാലാവധി നിശ്ചയിക്കരുതെന്നും തൊഴിലാളി സോഷ്യല്‍ ഇന്‍ഷൂറന്‍സ് സ്കീമില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്. ഈയിനത്തില്‍ സ്ഥാപന ഉടമ വേതനത്തിന്‍െറ ഒമ്പത് ശതമാനം ഇന്‍ഷുറന്‍സ് അക്കൗണ്ടില്‍ അടച്ചിരിക്കണം.വേതനത്തിന് പുറമെ ചികില്‍സ, സര്‍വീസ് മണി തുടങ്ങി തൊഴില്‍ നിയമമനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും തൊഴിലുടമ നല്‍കണമെന്നും വ്യവസ്ഥയിലുണ്ട്. മന്ത്രാലയത്തിന്‍െറ സ്ത്രീ തൊഴില്‍ദാന പദ്ധതി പ്രകാരം രാജ്യത്ത് മൂന്ന് ലക്ഷം വനിതകള്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലവസരം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.അതോടെ നിലവില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ലക്ഷങ്ങള്‍ വരുന്ന വിദേശ തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്ന അവസ്സ്സയും വന്നുചേരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!