കൊച്ചി: രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി പുതിയ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍ രംഗത്തെത്തി. പ്രീ പെയ്ഡ് പ്ലാനാണ് പുതിയതായി ആരംഭിച്ചത്. 60 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 180 ദിവസം കാലാവധി ലഭിക്കുന്നതോടൊപ്പം ആദ്യമാസം 20 രൂപയുടെ സൗജന്യ ടോക്ക്ടൈമും ലഭിക്കും.
ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കിലേക്ക് രണ്ട് സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ഒരു സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും വിളിക്കാം. ദിവസവും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ കേരളത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കില്‍ വിളിക്കാന്‍ സാധിക്കും. കൂടാതെ, ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി എന്ന സ്കീമിലേക്ക് 5 നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 20 പൈസയ്ക്കും മറ്റു നെറ്റ്വര്ക്കിലെ നമ്പരുകളിലേക്ക് മിനിറ്റിന് 30 പൈസയ്ക്കും വിളിക്കാം. ആദ്യ മാസം 200 എസ്.എം.എസ് ഈ പ്ലാനില്‍ സൗജന്യം. രണ്ടാം മാസം മുതല്‍ പ്രതിമാസം 50 സൗജന്യ എസ്.എം.എസ് ലഭിക്കും. എല്ലാവിധ സ്പെഷ്യല്‍ താരിഫ് വൗച്ചറുകളും ഈ പ്ലാനിലും ലഭ്യമാണ്.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!