[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഡിസംബർ 06, 2011

യു.എ.ഇയില്‍ ഇനി ഇ-പാസ്പോര്‍ട്ട് !!!


യു.എ.ഇയില്‍ ഇനി ഇ-പാസ്പോര്‍ട്ട്
അബൂദബി: യു.എ.ഇയില്‍ ഇനി ഹൈടെക് ഇലക്ട്രോണിക് പാസ്പോര്‍ട്ടിന്‍െറ കാലം. ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ ഉടന്‍ രാജ്യത്ത് നിലവില്‍ വരുമെന്നും കഴിഞ്ഞ ദിവസം പരീക്ഷണാര്‍ഥം വിതരണം തുടങ്ങിയെന്നും താമസ-കുടിയേറ്റ വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അല്‍ അവാദി അല്‍ മിന്‍ഹാലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 117 ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഒരാഴ്ചത്തെ പരീക്ഷണാടിസ്ഥാനമെന്ന നിലക്കാണ് ഇവ വിതരണം ചെയ്്തിരിക്കുന്നത്. ഈ കാലയളവില്‍ കണ്ടെത്തുന്ന കുറവുകള്‍ പരിഹരിച്ച് പദ്ധതി നടപ്പാക്കും. ഇതോടെ എമിറേറ്റ്സ് ഐഡിയിലെയും മറ്റും സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-പാസ്പോര്‍ട്ട് നടപ്പാക്കുന്ന ആദ്യ രാജ്യമാകും യു.എ.ഇ. ഇതുസംബന്ധിച്ച പ്രക്രിയകള്‍ സുഗമമായി നടത്തുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പാസ്പോര്‍ട്ട് തയാറാക്കിയത്. സുരക്ഷാ ഹോളോഗ്രാമും സെക്യൂരിറ്റി ബാര്‍കോഡും ഉള്ളതിനാല്‍ വ്യാജമായി നിര്‍മിക്കാനാവില്ല. വിമാനത്താവളത്തിലെ ഇ-ഗേറ്റ് വഴി അകത്ത് കയറാനും പുറത്തിറങ്ങാനും ഇ-പാസ്പോര്‍ട്ട് ഉടമക്ക് കഴിയും. കണ്ണ്-വിരല്‍ അടയാളങ്ങള്‍, ഫോട്ടോ, വ്യക്തിവിവരങ്ങള്‍ തുടങ്ങി എമിറേറ്റ്സ് ഐഡിയിലേത് പോലെ എല്ലാം ഇതിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍െറ (ഐ.സി.എ.ഒ) മുഴുവന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് ഇ-പാസ്പോര്‍ട്ട് തയാറാക്കിയത്. 2014ഓടെ എല്ലാ രാജ്യങ്ങളും ഇ-പാസ്പോര്‍ട്ടിലേക്ക് മാറണമെന്ന് ഐ.സി.എ.ഒ നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇ-പാസ്പോര്‍ട്ടിലേക്ക് യു.എ.ഇ മാറുകയാണെന്ന അറിയിപ്പ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും എത്തിച്ചു. അതുകൊണ്ട് ഇ- പാസ്പോര്‍ട്ട് ലഭിക്കുന്ന പൗരന്മാര്‍ക്ക് വിദേശ യാത്രയില്‍ ബുദ്ധിമുട്ടുണ്ടാകില്ല. പൗരന്മാര്‍ക്ക് നിലവിലെ പാസ്പോര്‍ട്ടിന്‍െറ കാലാവധി തീരുമ്പോള്‍പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 33 റസിഡന്‍സി സര്‍വീസ് പോയന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമാണ് ഇ-പാസ്പോര്‍ട്ടിന്‍െറ കാലാവധി.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത