സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രീതിയേറിയ വീഡിയോ സൈറ്റായ യുട്യൂബ് മുഖം മിനുക്കുന്നു. കൂടുതല്‍ എളുപ്പത്തില്‍ വീഡിയോകള്‍ കണ്ടെത്താനും ലിസ്റ്റ് ചെയ്യാനും സാധിക്കുന്ന രീതിയിലുള്ള പുതിയ ടെംപ്ലേറ്റ് നല്‍കിയതും പരമ്പരാഗതമായ വെള്ള നിറത്തിനു പകരം ഗ്രേ നിറം സ്വീകരിച്ചതുമാണ് പ്രധാനമാറ്റം.
(courtesy:malayalam.oneindia.in)
വീതിയില്‍ പരന്നു കിടന്നിരുന്ന ഡിസ്‌പ്ലെ കുത്തനെയുള്ള മൂന്നു കോളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇടതുവശത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സബ്‌സ്‌ക്രിഷന്‍ ലിസ്റ്റും പ്രൊഫലും ഉള്‍കൊള്ളിച്ചപ്പോള്‍ വലതുവശത്തുള്ള നിരയില്‍ പ്രധാനവീഡിയോകളും ലിസ്റ്റ് ചെയ്യുമ്പോള്‍ നടുവില്‍ സബ്‌സ്‌െ്രെകബ് ചെയ്ത സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നുള്ള വീഡിയോകളെത്തും. യൂസര്‍ക്ക് ടെംപ്ലേറ്റിനെ മാറ്റി മറിക്കാന്‍ സാധിക്കും. പ്രധാന എതിരാളിയായ ഫേസ്ബുക്കില്‍ നിന്നുള്ള വീഡിയോകളെ വരെ ഗൂഗിള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പ്രിയപ്പെട്ട യുട്യൂബ് ചാനലുകള്‍ സബ്‌സ്‌െ്രെകബ് ചെയ്യാനും കാണാനും ഇതോടെ എളുപ്പമായി.
പതുക്കെ ഒരു കേബിള്‍ ടിവി കാണുന്ന സൗകര്യത്തിലേക്ക് ആളുകളെ എത്തിക്കാനാണ് യുട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ശ്രമം. അഞ്ചു വര്‍ഷം മുമ്പ് യുട്യൂബ് ഏറ്റെടുത്ത ഗൂഗിള്‍ വരുത്തിയ ഏറ്റവും വലിയ പരിഷ്‌കാരം കൂടിയാണിത്. ടിവി സ്‌റ്റേഷനുകളെ ഒന്നിച്ച് അണിനിരത്താന്‍ സാധിച്ചാല്‍ ഭീമമായ പരസ്യവരുമാനം ലഭിക്കുമെന്നും ഗൂഗിള്‍ കണക്കുകൂട്ടുന്നുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ പരസ്യത്തിനു വലിയ പ്രധാന്യം നല്‍കിയിട്ടുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!