അവേഹേളനപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ ചിത്രങ്ങളും വിഡിയോകളും കുറിപ്പുകളും ഇന്‍റര്‍നെറ്റിലൂടെ പ്രചരിച്ചിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി കപില്‍ സിബല്‍ ഇന്ത്യയിലെ ഇന്‍ര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ കുറിച്ച് ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്ന റിപോര്‍ട്ടുകള്‍ സിബല്‍ കമ്പനി പ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തി. ഇത്തരം ആക്ഷേപകരമായ കുറിപ്പുകള്‍ പ്രചിച്ചിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി ഇന്‍റര്‍നെറ്റ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഫേസ് ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ്, യഹൂ തുടങ്ങിയ ഇന്‍റര്‍നെറ്റ് കമ്പനികളുടെ ഇന്ത്യയിലെ പ്രതിനിധികളുമായി മന്ത്രി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടേയും പ്രചരിക്കുന്ന ചിത്രങ്ങളും ടെക്സ്റ്റുകളും സുക്ഷ്മ പരിശോധന നടത്തണമെന്നും സ്ക്രീനിംഗിന് വിധേയമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വളരെ ഭീമമാണെന്നും പ്രീ സ്ക്രീനിംഗ് പ്രയോഗികമല്ളെന്നും ഇന്‍റര്‍നെറ്റ് കമ്പനി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.അതേസമയം, സര്‍ക്കാര്‍ നടപടികളോട് സഹകരിക്കാമെന്ന് കമ്പനികള്‍ അറിയിച്ചു. ഇന്ത്യയില്‍ പത്തു കോടി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 2.8 കോടി ജനങ്ങള്‍ ഫേസ് ബുക്ക് ഉപഭോക്താക്കളാണ്. തങ്ങളുടെ സര്‍വറുകള്‍ അമേരിക്കയിലാണെന്നും ഇന്ത്യയില്‍ നിന്ന് ഇന്‍റര്‍നെറ്റ് കണ്ടന്‍റുകള്‍ സൂക്ഷ്മ പരിശോധന നടത്തുക സാധ്യമല്ളെന്നും ഇന്‍റനെറ്റ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് താല്‍പര്യമില്ളെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!