ലണ്ടന്‍: 'നിങ്ങളില്‍ ആരാണ് ജി^മെയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍? ആരാണ് ബ്ലാക്‌ബെറി ഫോണും ഐഫോണും കൊണ്ടുനടക്കുന്നവര്‍ ?, ഇവയെല്ലാം ഉപയോഗിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങളുടേത് മാത്രമായിരിക്കില്ല' ^ പറയുന്നത് വന്‍ശക്തികളുടെ രഹസ്യരേഖകള്‍ അങ്ങാടിപ്പാട്ടാക്കിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.
പൗരന്മാരുടെ എല്ലാ രഹസ്യങ്ങളും ഒരു മാനദണ്ഡവുമില്ലാതെ ചോര്‍ത്താന്‍ ജനാധിപത്യരാജ്യങ്ങളും ഏകാധിപതികളും ഒരുപോലെ ശ്രമിക്കുന്നതിന്റെ രേഖകളുമായി വിക്കീലിക്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന നിരവധി കമ്പനികളുടെ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി അസാന്‍ജ് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25 രാജ്യങ്ങളില്‍നിന്നുള്ള ഇത്തരം കമ്പനികളുടെ 287 ഫയലുകളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഇത്തരം ഉപകരണങ്ങളുപയോഗിച്ച് ശേഖരിച്ച രഹസ്യവിവരങ്ങള്‍ വിറ്റുകാശാക്കുന്ന 150ഓളം സ്ഥാപനങ്ങളുണ്ടെന്നും അസാന്‍ജ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 11 ആക്രമണം ലൈസന്‍സായി ഉപയോഗിച്ച് പൗരന്മാരുടെ രഹസ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇത്തരം സംവിധാനം ഉപയോഗിക്കുന്നവരില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കാനഡ, ആസ്‌ട്രേലിയ, സൗത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഉണ്ടെന്ന് അസാന്‍ജ് പറഞ്ഞു. ഇവരെല്ലാം രഹസ്യവിവരങ്ങള്‍ ഏകാധിപതികള്‍ക്കും മറ്റും വിറ്റ് കാശാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജി-മെയിലും സ്മാര്‍ട്ട്‌ഫോണും ഉപയോഗിക്കുന്നവരുടെ രഹസ്യവിവരങ്ങളെല്ലാം വളരെ എളുപ്പത്തില്‍ ചോര്‍ത്തപ്പെടും. ഒരാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണിലെ ഏതൊക്കെ കീ ഉപയോഗിച്ചുവെന്നുവരെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാത്ത തീര്‍ത്തും മനുഷ്യാവകാശലംഘനമാണ് ഈ രംഗത്ത് നടക്കുന്നത്'- അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇതിനിടെ, ലിബിയന്‍ ഏകാധിപതി കേണല്‍ ഖദ്ദാഫിക്കുവേണ്ടി ചാരപ്പണി നടത്താന്‍ ഉപകരണങ്ങള്‍ വിറ്റ 'അമെസിസ്' എന്ന ഫ്രഞ്ച് സെക്യൂരിറ്റി കമ്പനിയുടെ വിവരങ്ങള്‍, വിക്കിലീക്‌സുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ഓണ്‍ലൈന്‍ കമ്പനിയായ 'ഓണി.എഫ്ആര്‍ (----.--) പുറത്തുവിട്ടു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!