ഷൊര്‍ണൂര്‍: തൂണ്‍ തകര്‍ന്ന് രണ്ട് സ്പാനുകള്‍ പുഴയിലേക്ക് കൂപ്പുകുത്തിയ പഴയ കൊച്ചിപ്പാലം പൊളിച്ചുമാറ്റാനുള്ള നീക്കങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നടപടിയാരംഭിച്ചു. 16 തൂണുകളുള്ള പാലത്തിന്‍െറ മിക്ക തൂണുകളും അടിത്തറ തകര്‍ന്ന നിലയിലാണ്. ഷൊര്‍ണൂര്‍ ഭാഗത്തുനിന്നുള്ള ഏഴാമത്തെ തൂണാണ് തകര്‍ന്നത്.
നിലനില്‍ക്കുന്ന പാലം സംരക്ഷിക്കാനുള്ള അധികാരമേ പൊതുമരാമത്ത് വകുപ്പിനുള്ളൂ. പാലം തകര്‍ന്നതോടെ, ചരിത്രസ്മാരകമായി നിലനിര്‍ത്തുമെന്ന സ്വപ്നം അസ്ഥാനത്തായിരിക്കുകയാണ്. പാലത്തിന്‍െറ മറ്റു ഭാഗങ്ങള്‍കൂടി തകര്‍ന്നേക്കുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് പൊളിച്ചുനീക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.
തൃശൂരിലെ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടിവരുന്ന സാങ്കേതിക സൗകര്യങ്ങളും ചെലവുകളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലത്തിന്‍െറ ബലക്ഷയം പരിശോധിക്കാന്‍ ചീഫ് എന്‍ജിനീയറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തുതന്നെ സ്ഥലം സന്ദര്‍ശിക്കും.
പഴയ തിരുകൊച്ചി-മദിരാശി സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് ഭാരതപ്പുഴക്ക് കുറുകെ ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ് പാലം നിര്‍മിച്ചത്. സ്വാതന്ത്ര്യസമര കാലത്ത് പല പദയാത്രകളും ആരംഭിച്ചത് ഈ പാലത്തിന് സമീപത്തുനിന്നായിരുന്നു. സ്വാമി വിവേകാനന്ദന്‍െറ കേരള പര്യടനം തുടങ്ങിയതും ഷൊര്‍ണൂര്‍ അതിര്‍ത്തിയില്‍നിന്നായിരുന്നു.
കേരളത്തിന്‍െറ ചരിത്രവുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന പാലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി പാലം സംരക്ഷിക്കാനും നീക്കം നടന്നു. തൂണുകള്‍ കൂടുതല്‍ ബലപ്പെടുത്തി സംരക്ഷിച്ച് പാലത്തില്‍ പാര്‍ക്ക്, തൂക്ക് ഊഞ്ഞാല്‍, പുഴയില്‍ തടയണ നിര്‍മിച്ച് ബോട്ടിങ് എന്നിങ്ങനെയുള്ള പദ്ധതികളും നടപ്പാക്കാന്‍ നീക്കം തകൃതിയായിരുന്നു. അതിനിടെയാണ് പാലം തകര്‍ന്നുവീണത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!