തിരുവനന്തപുരം: തമിഴ്നാടിന്‍െറ അനുമതി കാത്തുനില്‍ക്കാതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കേരളം മുന്നോട്ട്. അണക്കെട്ടിന് പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താനും ഇതിനായി വനം-വന്യജീവി വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാനും ജലവിഭവ വകുപ്പ് നടപടി തുടങ്ങി.
നിലവിലെ ഡാമിന് താഴെയായി അണക്കെട്ട് നിര്‍മിക്കാനാണ് തീരുമാനം. ഇതിന് പെരിയാര്‍ കടുവാ സങ്കേതത്തിന്‍െറ ഭാഗമായ 50.4ഹെക്ടര്‍ വനഭൂമി വേണ്ടി വരും. കടുത്ത നിയന്ത്രണമുള്ള മേഖലയെന്ന നിലയില്‍ അനുമതി ലഭിക്കാനും ഏറെ കടമ്പകള്‍ കടക്കേണ്ടി വരും. കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അക്രഡിറ്റേഷനുള്ള ഏജന്‍സിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഇതിനു പുറമെ ബദല്‍ വനവത്കരണത്തിന് നിര്‍ദേശിക്കപ്പെടുന്ന ഭൂമിയുടെ വിശദാംശങ്ങളും നല്‍കണം. ഇതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവവകുപ്പിന്‍െറ മുല്ലപ്പെരിയാര്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. വനം-വന്യജീവി വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സര്‍വേ നടത്താന്‍ 2009 നവംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചില നടപടികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പെരിയാറിലേക്ക് 1.1 ടി.എം.സി ജലം ലഭിക്കുന്ന തരത്തിലാണ് പുതിയ അണക്കെട്ടിന്‍െറ രൂപകല്‍പന. ഉയര്‍ന്ന ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തും. ഡാമിന്‍െറ വിശദാംശം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് കേരളം നേരത്തെ സമര്‍പ്പിച്ചിരുന്നു.
2007-08 വര്‍ഷത്തെ ബജറ്റിലാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍െറ പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഡാം ഇന്‍വെസ്റ്റിഗേഷന് വേണ്ടി കുമിളിയില്‍ പ്രത്യേക സബ്ഡിവിഷനും തുറന്നു.ഇന്‍വെസ്റ്റിഗേഷന്‍ ജോലികള്‍ക്കായി 1,31,25,000 രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!