തേഞ്ഞിപ്പലം: കൈകൊണ്ട് എഴുതാനാവാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കാലിക്കറ്റില്‍ അനുമതി. ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ ലാപ്ടോപ് നല്‍കാനും അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. യു.ജി.സി നിര്‍ദേശമനുസരിച്ചാണ് തീരുമാനം. കാഴ്ച വൈകല്യമുള്ളവര്‍ക്ക് സ്ക്രീനില്‍ വായിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയറും തയാറാക്കും. സിന്‍ഡിക്കേറ്റ് അംഗം കെ.എ.സിറാജ് ആണ് വിഷയം അവതരിപ്പിച്ചത്.
എം.എസ്സി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ ടെക്നോളജി കഴിഞ്ഞവര്‍ക്കും അധ്യാപകരാവാന്‍ യോഗ്യതയുണ്ടെന്നും കൗണ്‍സില്‍ തീരുമാനിച്ചു. തമിഴ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റിലെ പരീക്ഷകള്‍ മാതൃഭാഷയില്‍ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം യോഗം തള്ളി. കാലിക്കറ്റിനു കീഴിലെ ബി.എഡ് സെന്‍ററുകളില്‍ അന്ധവിദ്യാര്‍ഥികള്‍ക്ക് ഒരു ശതമാനം സീറ്റ് സംവരണവും യോഗ്യതാ പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവും നല്‍കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!