തിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടന പ്രകാരം പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും ഇതിന് തമിഴ്നാടിന്‍െറ സമ്മതം ആവശ്യമില്ളെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ബാണാസുരസാഗര്‍ കെട്ടിയപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നിട്ടും കേരളം നിര്‍മിച്ചു. ഡാം കെട്ടാന്‍ ചരിത്രപരമായ പിന്തുണയും കേരളത്തിനുണ്ട്. മുന്‍കാല കരാറുകള്‍ പാലിക്കേണ്ടതില്ല.
അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞ അസംബന്ധങ്ങള്‍ക്ക് മന്ത്രിസഭ ഒ.കെ പറഞ്ഞിരിക്കുന്നു. വിഡ്ഢിയായ ഒരുത്തന്‍ ലക്ഷക്കണക്കിന് ജീവിതം കൊലക്ക് കൊടുക്കുന്ന വിധത്തില്‍ കോടതിയില്‍ എഴുതി ക്കൊടുത്തു. അത് ജയലളിത ഉപയോഗിക്കുകയാണ്. എ.ജിയെ ഷേക്ക്ഹാന്‍ഡ് കൊടുത്ത് തിരിച്ചയക്കുകയാണ് മന്ത്രിസഭ ചെയ്തത്. ചതിയും വഷളത്തവുമാണ് എ.ജി ചെയ്തത്. അതിന് പ്രേരണനല്‍കിയത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. എ.ജിക്കും അതിന് പ്രേരണ കൊടുത്തവര്‍ക്കും മന്ത്രിസഭയിലും തുടരാന്‍ അവകാശമില്ല. ഒരു കുറ്റബോധവുമില്ലാതെ മുഖ്യമന്ത്രി ഇതൊക്കെ ന്യായീകരിക്കുകയാണ്.വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് പറഞ്ഞതിനൊപ്പം ദുരന്തമുണ്ടായാല്‍ അതൊന്നും മതിയാകില്ല എന്നുകൂടി എ.ജി പറയാതിരുന്നത് എന്തുകൊണ്ടാണ്?. ആരോട് ചോദിച്ചിട്ടാണ് ഈ പ്രസ്താവന നടത്തിയത്.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണം എന്നല്ലാതെ ദേശീയ പാര്‍ട്ടികളൊന്നും വ്യക്തമായ അഭിപ്രായം പറയുന്നില്ല. എന്നാല്‍ പുതിയ ഡാം വേണം, നിലവിലെ ജലനിരപ്പ് കുറക്കണം, തമിഴ്നാടിന് വെള്ളം കൊടുക്കണം എന്നിങ്ങനെ വ്യക്തതയോടെ കാര്യങ്ങള്‍ പറയുന്നത് നമ്മള്‍ മാത്രമാണ്. തികച്ചും പ്രായോഗികമായ ഈ നിര്‍ദേശങ്ങളുടെ അടിത്തറ തകര്‍ക്കുന്നതാണ് എ.ജി നല്‍കിയ പ്രസ്താവനയെന്നും വി.എസ് പറഞ്ഞു.

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!