മലപ്പുറം: വൈദ്യുതിയില്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന വികലാംഗര്‍ക്ക് അനര്‍ട്ടിന്‍െറ സഹായത്തോടെ സൗരോര്‍ജ്ജ വിളക്കുകള്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാന ബധിര സമ്മേളനത്തിന്‍െറ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബധിരരെ സഹായിക്കാന്‍ സമൂഹത്തിനും സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ട്. ബധിരര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ വൈകല്യം പരിഹരിക്കുന്നതിന് ശസ്ത്രക്രിയകളടക്കമുള്ളവക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. 500 വാട്ട്സിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.യോഗ്യതയുള്ള ബധിരര്‍ക്ക് സാധ്യതയുള്ള മേഖലകളിലെല്ലാം ജോലി ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അസോസിയേഷന്‍ വെബ്സൈറ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!