ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ലിറ്ററിന് ഒരു രൂപ കുറയ്ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്ക്കുന്നതും കണക്കിലെടുത്ത് 78 പൈസ കുറയ്ക്കാനേ എണ്ണക്കമ്പനികള്‍ തയാറായുള്ളൂ. വില്പനനികുതിയായി 13 പൈസയോളം ഈടാക്കുന്നതിനാല്‍ സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ 65 പൈസയുടെ കുറവാണു ലഭിക്കുക.
കൊച്ചിയില്‍ പുതുക്കിയ വില ശരാശരി 67.53 രൂപയും ഡല്‍ഹിയില്‍ 65.64 രൂപയുമാണ്.
നേരത്തേ കമ്പനികള്‍ പെട്രോള്‍വില 1.85 രൂപ കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്ന വില്പന നികുതി പുനഃസ്ഥാപിച്ചതോടെ വിലയില്‍ 37 പൈസയുടെ വര്‍ധനയുണ്ടായി.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!