തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവില്‍ എക്‌സൈസ് മന്ത്രി കെ. ബാബു ഒപ്പുവെച്ചു.
ഇതിനായി പഞ്ചായത്ത് നഗരപാലികാ വ്യവസ്ഥകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടക്കം മുതലേ വിവാദത്തിലായിരുന്നു.
മദ്യനയം തിരുത്തണമെന്ന് യു.ഡി.എഫ് ഘടക കക്ഷികളും നിരവധി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മന്ത്രി കെ. ബാബുവിന്റെ ആവശ്യപ്രകാരം ചേര്‍ന്നയു.ഡി.എഫ് ഉപസമിതി മദ്യംനയത്തില്‍ ഭേദഗതി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
മദ്യം വില്‍ക്കാനുള്ള പുതിയ ഔട്ട് ലെറ്റുകള്‍ അനുവദിക്കേണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 348 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. പഞ്ചായത്ത് നഗരപാലികാ നിയമപ്രകാരം മദ്യശാല അനുവദിക്കുന്നതിനുള്ള തീരുമാനമെടുക്കാനുള്ള അധികാരം അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. മദ്യനയത്തില്‍ ഭേദഗതി വരുത്തിയുണ്ടാക്കിയ നടപടികള്‍ 2012 മാര്‍ച്ചിനായിരിക്കും നിലവില്‍ വരിക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!